വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു

0

ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു. ഇൗ അവസരം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറില്‍ എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

ഖത്തറിലേക്ക് പോകാനായി പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിട്ടേൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ മതി എന്നണ് വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.ഖത്തറിലേക്ക് വരുന്നവര്‍ എന്തിന് വരുന്നു, എവിടെ താമസിക്കുന്നു എന്ന് വ്യക്തമക്കിയാല്‍ മാത്രെമേ പ്രവേശനം സാധ്യമാവുകയുള്ളൂ . എന്നാല്‍ ഇങ്ങനെ വരുന്നതിന് ഹോട്ടല്‍ ബുക്കിങ്ങും ൈകവശം പണമുണ്ടായിരിക്കലും നിര്‍ബന്ധമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതി ഖത്തര്‍ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. 33 രാജ്യക്കാർക്ക് 180 ദിവസം കാലാവധിയിൽ 90 ദിവസം വരെ തങ്ങാവുന്നതും ഇന്ത്യയടക്കം 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാവുന്നതും 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹുപ്രവേശന അനുമതിയായിരുന്നു ഖത്തർ ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും ചേർന്ന് പ്രഖ്യാപിച്ചത്.

പലരും കുടുംബത്തെ നാട്ടിൽ നിന്നും കൊണ്ടുവരാനും കുറച്ച് നാൾകൂടെ താമസിപ്പിക്കാനുമുള്ള അവസരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. അതേസമയം ഈ നിയമം അറിയാതെ കേരളത്തിലെ എയർപോർട്ടുകളിൽ മലയാളികളെ തടഞ്ഞു നിർത്തുന്നുണ്ട്. പിന്നീട് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി അറിഞ്ഞതിനു ശേഷമാണ് അധികൃതർ ഇവരെ യാത്ര പുറപ്പെടാൻ അനുവദിക്കുന്നതും.