യഷിക ആനന്ദും ശാലിനിയുടെ സഹോദരനും പ്രണയത്തിൽ

0

ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് വാർത്തകൾക്ക് ആധാരം. അടുത്തിടെ റിച്ചാർഡ് ഋഷി സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. സ്ത്രീ ആരെന്ന് ചിത്രത്തിൽ വ്യക്തമായിരുന്നില്ല. അതാരെന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഫോട്ടോ പങ്കിട്ടുകൊണ്ട് റിച്ചാർഡ് മറുപടി നൽകി.

‘‘സൂര്യചുംബനത്തിനു ശേഷം’’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ റിച്ചാർഡിനോടൊപ്പം യഷികയായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് താരങ്ങൾ തമ്മിൽ അടുപ്പമാണെന്ന വിധത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. 45 വയസ്സുണ്ട് റിച്ചാർഡിന്; യഷികയ്ക്ക് 23 ഉം.

അഞ്ജലി എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിച്ചാർഡ് കാതൽ വൈറസ് എന്ന സിനിമയിലൂടെയാണ് നായകനായത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള റിച്ചാർഡ് ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്ന യഷിക ആനന്ദ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറി. കമല്‍ഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസിലും യഷിക പങ്കെടുത്തിട്ടുണ്ട്.

കണ്ണദാസന്റെ ചെറുമകളും ഏതാനും ചിത്രങ്ങളുടെ നിർമാതാവുമായ ഡോ. സത്യലക്ഷ്മി കണ്ണദാസനുമായി റിച്ചാർഡ് ഋഷി അടുപ്പത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയ ബന്ധം പക്ഷേ പിരിഞ്ഞു. തുടർന്ന് റിച്ചാർഡ് സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.