ഐഎം വിജയന് ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയവര്‍ പ്രിയ വാര്യര്‍ക്ക് വിവിഐപി ടിക്കറ്റ് നല്‍കി; സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍

0

ഫുട്ബാള്‍ ഇതിഹാസമായ ഐഎം വിജയന് കഴിഞ്ഞ തവണ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ അധികൃതര്‍ ഇക്കുറി ഒരൊറ്റ സീന്‍ കൊണ്ട് ഹിറ്റായ പ്രിയവാര്യര്‍ക്ക് നല്‍കിയത് വിവിഐപി ടിക്കറ്റ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍ ഇതോടെ രംഗത്ത്.

ഫുട്‌ബോള്‍ മേളയുടെ കൊഴുപ്പ് കൂട്ടാന്‍ സെലിബ്രിറ്റികളെ പരമാവധി സ്റ്റേഡിയത്തിലെത്തിക്കുന്ന ഐഎസ്എല്‍ അധികൃതര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത താരങ്ങളെ പാടെ അവഗണിക്കുന്നുവെന്ന് നേരത്തെയും വിമര്‍ശനമുണ്ടായിരുന്നു.ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കി ആനയിച്ച ഐഎസ്എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ലെന്നാണ് വിമര്‍ശനം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.