സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

മുംബൈ: കൊവിഡ് രോഗബാധിതനായ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസിറ്റീവായി ആറു ദിവസം വസതിയിൽ ഐസൊലേഷനിൽ കഴിഞ്ഞ സച്ചിൻ തന്നെയാണ് താൻ ആശുപത്രിയിൽ അഡ്മിറ്റായ കാര്യം അറിയിച്ചിരിക്കുന്നത്. മെഡിക്കൽ ഉപദേശം സ്വീകരിച്ച് മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസങ്ങൾക്കകം താൻ വസതിയിൽ മടങ്ങിയെത്തുമെന്ന് സച്ചിൻ ട്വിറ്റർ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. 2011ലെ ലോകകപ്പ് വിജയത്തിന്‍റെ പത്താം വാർഷികത്തിൽ തന്‍റെ ടീം അംഗങ്ങൾക്കും ആരാധകർക്കും അദ്ദേഹം നന്ദിയും ആശംസകളും നേർന്നു.