റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി ശ്രദ്ധിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു.വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാനായി സൗദി റോഡുകളിൽ പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ സാധാരണ വാഹനങ്ങളിലാണ് സംവിധാനങ്ങൾ ഏർപെടുത്തിയിരിക്കുന്നതെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് പറയുന്നത്.അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ട്രാഫിക് അതോറിറ്റി ലക്ഷ്യം വെക്കുന്നത്.11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് നിരീക്ഷണ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. രാവും പകലും ക്യാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ നിരത്തിലുണ്ടാക്കും.ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്കരിച്ചിരുന്നു. നിയമം കര്‍ശനമാക്കിയതോടെ, രാജ്യത്ത് റോഡപകടങ്ങള്‍ കാരണമായുണ്ടാകുന്ന മരണങ്ങളിലും പരിക്കു പറ്റുന്ന സംഭവങ്ങളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
Latest Articles
ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
Popular News
കോൾഡ്പ്ലേ ടിക്കറ്റ് മറിച്ചു വിൽപ്പന: ബുക്ക്മൈഷോ സംശയ നിഴലിൽ
മുംബൈ: ലോക പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ട സംഭവത്തിൽ ബുക്ക്മൈഷോ സംശയത്തിന്റെ നിഴലിൽ. രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കിയ...
നെഹ്റു ട്രോഫി വള്ളംകളി: വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം...
പാലേരി മാണിക്യത്തിന് പിന്നാലെ ‘ഒരു വടക്കൻ വീരഗാഥയും ’ റീറിലീസിന്; മലയാള സിനിമയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രമെന്ന് മമ്മൂട്ടി
ഒരു വടക്കൻ വീരഗാഥ’ വീണ്ടും റീറിലീസ് ചെയ്യുന്നു. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ...
സിംഗപ്പൂർ വിദ്യാരംഭം 2024
എല്ലാ വർഷത്തേയും പോലെ, കലാ സിംഗപ്പൂർ ഇക്കുറിയും വിദ്യാരംഭം നടത്തുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബെന്യാമിൻ ആണ് ഈ വർഷം വിദ്യാരംഭത്തിനായി ഗുരു സ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ 13 ഞായറാഴ്ചയാണ്...
തിയറ്ററില്‍ പരാജയം, പക്ഷേ ഒടിടിയില്‍ അടിച്ചുകേറി ആ മലയാള ചിത്രം
സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില...