നിരപരാധിയായി ശശി തരൂർ

0

ഭാര്യ സുനന്ദ പുഷ്കറിൻ്റെ അത്മഹത്യക്ക് കാരണം ശശി തരൂരാന്നെന്ന കുറ്റാരോപണത്തിൽ ശശി തരൂരിനെതിരെയുള്ള കേസ് ഏഴര വർഷത്തിന് ശേഷം അവസാനിച്ചിരിക്കയാണ്.ശശി തരൂരിനെതിരെ ആരോപിക്കപ്പെട്ട കുറ്റം ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയായിരുന്നു. ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തനായ തരൂരിനെതിരെ മാദ്ധ്യമങ്ങളും എതിർ കക്ഷികളും കഥകൾ മെനഞ്ഞു കൂട്ടുകയായിരുന്നു’ തരൂരിനെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയമായി തകർക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു.

എങ്കിലും കേസിൽ കുറ്റാരോപിതനായി നിൽക്കുമ്പോൾ തന്നെ അദ്ദേഹം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അഭിമാനകരമായ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. അതിലൂടെ ഇന്നത്തെ കോടതി വിധി വരുന്നതിന് മുൻപ് തന്നെ തരൂർ ജനകീയ കോടതിയിൽ നിന്ന് നിരപരാധിയാണെന്ന വിധി സമ്പാദിച്ചിരുന്നു – സംശയത്തിൻ്റെ സാദ്ധ്യത മാത്രം അടിസ്ഥാനമാക്കി നയതന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ ഉന്നതനായ വ്യക്തിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഇവിടെ തകർന്നു പോയത്.

വിധി പ്രഖ്യാപിച്ചതും ഒരു വനിതയാണെന്ന കാര്യവും പ്രസ്താവ്യമാണ്. നീതി എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ നമ്മുടെ കോടതിക്ക് കഴിഞ്ഞിരിക്കുന്നു. ശശി തരൂരിൻ്റെ വ്യക്തിത്വം കൂടുതൽ ശോഭയോടെ തിളങ്ങാൻ ഈ വിധി തീർച്ചയായും കാരണമായിട്ടുണ്ട്.