സിംഗപ്പൂരില്‍ ഒരു വ്യക്തി ദിവസേന ഉപയോഗിക്കുന്നത് ശരാശരി 151 ലിറ്റര്‍ വെള്ളം,ഒരു മാസത്തേക്ക് ഒരു ഫ്ലാറ്റില്‍ വേണ്ടത് 15000 ലിറ്റര്‍ വെള്ളം .

0
ST2003021709/How Hwee Young/ Sharmipal Kaur/ Pre-visit to Newater Visitor centre that will be opened by PM on Friday.

സിംഗപ്പൂര്‍ സിറ്റി : വെള്ളക്കരം കൂട്ടാനുള്ള നടപടിയുമായി സിംഗപ്പൂര്‍ മുന്നോട്ടു പോകുമ്പോഴും സിംഗപ്പൂര്‍ ജനതയുടെ വെള്ളത്തിന്റെ ഉപയോഗത്തില്‍ കുറവൊന്നുമുണ്ടാകുന്നില്ല. സിംഗപ്പൂരില്‍ ഒരു വ്യക്തി ദിവസേന ഉപയോഗിക്കുന്നത് ശരാശരി 151 ലിറ്റര്‍ വെള്ളമാണ്.,ഒരു മാസത്തേക്ക് ഒരു ഫ്ലാറ്റില്‍ വേണ്ടത് 15000 ലിറ്റര്‍ വെള്ളവും.മലേഷ്യയുടെ സഹകരണത്തോടെയാണ് ഈ ആവശ്യം നിറവേറ്റുന്നത്.എന്നാല്‍ കൂടുതല്‍ വരള്‍ച്ചയിലേക്ക്‌ മലേഷ്യ പോകുന്നതുവഴി ആവശ്യത്തിനുള്ള വെള്ളം നല്‍കാന്‍ ഭാവിയില്‍ കഴിയുമോ എന്ന ആശങ്കയിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.

ഹോങ്കോങ്ങ് പോലെയുള്ള ഏഷ്യയിലെ സിംഗപ്പൂരിനോട് കിടപിടിക്കാവുന്ന രാജ്യങ്ങളേക്കാള്‍ പതിരട്ടിയാണ് സിംഗപ്പൂര്‍ വാങ്ങുന്ന വെള്ളക്കരം .എന്നാല്‍ ഇതുകൊണ്ടൊന്നും ആളുകളുടെ പ്രതിദിന ഉപയോഗത്തില്‍ കുറവുണ്ടാകുന്നില്ല.കൂടുതല്‍ മഴവെള്ളം സംഭരിച്ചും,മലിനജലം ഉപയോഗപ്രദമായരീതിയില്‍ ശുദ്ധീരികരിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ജലക്ഷാമം പരിഹരിക്കാനാണ് പുതിയ നീക്കം .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.