രോഗനിർണ്ണയത്തിന് ഇനി സ്മാർട് ഫോൺ മതി

0

മാരക രോഗങ്ങൾ സ്മാർട് ഫോൺ ഉപയോഗിച്ച് കണ്ടെത്താം!!
സ്വന്തം കയ്യിലിരിക്കുന്ന സ്മാർട് ഫോൺ ഉപയോഗിച്ച് രോഗങ്ങൾ കണ്ടെത്താനായാലോ? സംഗതി സ്വപ്നമൊന്നുമല്ല, ഗവേഷകർ കണ്ടു പിടുത്തത്തിന്റെ അവസാന ഘട്ടത്തിലാണ്. ക്യാൻസറും ക്ഷയവും അടക്കമുള്ള രോഗങ്ങൾ പലപ്പോഴും സമയത്ത് കണ്ടെത്താനാകാത്തതാണ് രോഗികളിൽ അവ പ്രശ്നങ്ങൾ സൃഷ്ടിക്കാറ്.
സ്മാർട് ഫോൺ പാതോളജി മൈക്രോസ്കോപ്പ് എന്ന പുതിയ കണ്ടുപിടുത്തം യാഥാർത്ഥ്യമാകുന്നതോടെ ഏതൊരാൾക്കും സ്വന്തം വീട്ടിലിരുന്ന് രോഗ നിർണ്ണയം നടത്താനാവും. വിലയേറിയ ലാബ് ഉപകരണങ്ങൾ ഉപയോഗിച്ചും, വിലക്കൂടിയ ടെസ്റ്റുകൾ നടത്തിയും രോഗനിർണ്ണയം നടത്തുന്ന ഇന്നത്തെ കാലത്ത് ഈ സ്മാർട് ഫോൺ മൈക്രോസ്കോപ്പ് തുടക്കം കുറിക്കുക ഒരു പുതിയ യുഗത്തിനാവും. മുപ്പതിനായിരം രൂപയ്ക്ക് ഇത് വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.