നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്: പ്രോസിക്യൂഷന്‍ പരിശോധിക്കുന്നു

0

നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് . പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്. ബോധരഹിതയായി ബാത്ത് ടബിലേയ്ക്ക് വീഴുമ്പോളുണ്ടായ മുറിവാണോ ഇത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

എന്തെങ്കിലും സംശയം തോന്നിയാൽ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കും. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. അതിനിടെ, ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബായ് പൊലീസ് കൈമാറുകയുള്ളൂ.

പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണു ശ്രമം. അങ്ങനെയെങ്കിൽ നടപടികളെല്ലാം പൂർത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം. എന്നാൽ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതൽ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചാൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.