കൊടുംകാട്ടില്‍ 41 വര്ഷം ജീവിച്ച മനുഷ്യന്‍

0

ജ൦ഗില്‍  ബുക്കിലെ മൗഗ്ലിയുടെ കഥ അറിയാത്തവരായി ആരും ഉണ്ടാകില്ല. കഥയില്‍ അല്ലാതെ 41 വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കാട്ടില്‍ ജീവിക്കുന്ന യഥാര്‍ഥ മൗഗ്ലിയുടെ  കഥ കേട്ടിട്ടുണ്ടോ ?അങ്ങ് വിയറ്റ്‌നാമിലെ കൊടുംങ്കാട്ടിലാണ് ഇയാളുടെ താമസം.പേര് ഹോ വാന്‍ ലാംഗ് .കഥയിലെ മൗഗ്ലിയെ പോലെ അപ്രതീക്ഷിതമായല്ല ഇദ്ദേഹം കാട്ടില്‍ എത്തിപെട്ടത്‌, അച്ഛന്‍ ഹോ വാന്‍ താഹറാണ് കൊച്ചു ലാംഗിനെ രണ്ടാം വയസ്സില്‍ കാട്ടിന്റെ മകനാക്കിയത് .ആ കഥ ഇങ്ങനെ,

വിയറ്റ്‌നാം സൈന്യത്തില്‍ പാട്ടാളക്കാരനായിരുന്നു താഹ. യുദ്ധത്തിനിടെ താഹക്ക് ലാഗിനെ ഒഴികെ മറ്റു എല്ലാരേയും നഷ്ടപ്പെട്ട് .അങ്ങനെ ഒരു ഒളിച്ചോട്ടം പോലെയാണ് രണ്ട് വയസ്സുള്ള ലാംഗിനെയും കൊണ്ട് താഹ കാട് കയറിയത് .കൊടുങ്കാട്ടിലെത്തിയ ലാംഗ് പിന്നീട് കാടിന്റെ രീതികളോട് ഇഴുകി ചേര്‍ന്ന് കാടിന്റെ മകനായി.മൗഗ്ലിയെ പോലെ വള്ളിയില്‍ തൂങ്ങിയും മൃഗങ്ങളുമായി കൂട്ടുകൂടിയും ജീവിച്ചു. പഴങ്ങളും കിഴങ്ങുകളുമായി ഭക്ഷണം. ഉറക്കം 5 മീറ്റര്‍ ഉയരത്തിലുള്ള ഏറുമാടത്തില്‍ .

2013 ല്‍ കാട്ടില്‍ വിറകു ശേഖരിക്കാനെത്തിയ ചിലര്‍ ഹോ വാന്‍ താഹറിനെയും ഹോ വാന്‍ ലാംഗിനെയും കണ്ടെത്തിയത്. വാര്ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന താഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിറ്റാണ്ടുകളോളം തീര്‍ത്തും ഒറ്റപ്പെട്ട് കഴിഞ്ഞ ഇരുവരുടെയും മാനസിക നില ഇതിനോടകം താളം തെറ്റിയിരുന്നു.ആദ്യമൊന്നും മനുഷ്യരുമായി ഇടപെടാന്‍ പോലും ഇവര്‍ കൂട്ടാക്കിയിരുനില്ല . ചികില്‍സയ്ക്ക് ശേഷം പിന്നീട് ഇവരെ കാടിനോട് ചേര്‍ന്നുള്ള വീട്ടിലേക്ക് മാറ്റിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് എത്താന്‍ ഇവര്‍ നന്നേ പാടുപെട്ടു .എങ്കിലും ഇപ്പോള്‍ പതിയെ പതിയെ ഇവര്‍ നാടിന്റെ രീതികളുമായി പൊരുത്തപെട്ടു വരികയാണ്.