സ്മാര്‍ട്ട് ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ ജാഗ്രതേ

0

സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ ഉള്ളവര്‍ എല്ലാരും തന്നെ അതില്‍  യൂട്യൂബ് ഉപയോഗിക്കുന്നവരാണ് ,എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ. ഫോണിലെ യൂട്യൂബ് ഉപയോഗം ഹാക്കിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത് .പലപ്പോഴും ഒരു ശബ്ദരൂപത്തില്‍ യൂട്യൂബ് വീഡിയോയോടൊപ്പം എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഫയലാണ് ഹാക്കിംഗിന് സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

മനുഷ്യന്റെ ശബ്ദം തിരിച്ചറിയുന്ന തരത്തില്‍ എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഈ ഓഡിയോ ഫയല്‍ തിരിച്ചറിയുന്ന വോയ്‌സ് സോഫ്റ്റ് വെയര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ചെയ്യുക. ഫോണുകളിലെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനത്തിലൂടെയായിരിക്കും ഹാക്കിംഗുണ്ടാവുകയെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ നിരവധി ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് കരുതുന്നത്.ശബ്ദ ഹാക്കിംഗ് തടയാന്‍ സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ഗവേഷകര്‍. വോയിസ് റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിവിധി