വാക്സിനെടുത്തവർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുവാദം നൽകി അമേരിക്ക

1

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല.

അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍.

അതേസമയം ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ 100ാം ദിനം തികയ്ക്കുകയാണ്. അതിനിടെ കൊവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗനിര്‍ദേശവും പുറത്തുവന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്.