വിദ്യാ ബാലന് ഡെങ്കിപ്പനി; പക്ഷെ പണി കിട്ടിയത് നോട്ടീസിന്റെ രൂപത്തില്‍ ഷാഹിദ് കപൂറിന്

0

വിദ്യാ ബാലന് ഡെങ്കിപ്പനി  വന്നപ്പോള്‍ എട്ടിന്റെ പണി കിട്ടിയത് പാവം ഷാഹിദ്‌ കപൂറിനും .എങ്ങനെ ആണെന്നല്ലേ ,പറയാം .കൊതുക് പെരുകുന്നതിന് സാഹചര്യമൊരുക്കിയതിനാണ് ഷാഹിദ് കപൂറിന് ഉള്‍പ്പെടെ വിദ്യ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല് താമസക്കാര്‍ക്ക് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത് .

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഷൂട്ടിംഗിന് അവധി നല്‍കി വിദ്യാ ബാലന്‍ വിശ്രമത്തിലാണ്. ഹിന്ദി ചിത്രം പൂര്‍ത്തിയാക്കി കമല്‍ ചിത്രം ആമിയില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു വിദ്യാ ബാലന്‍. . വിദ്യാ ബാലന്‍ താമസിക്കുന്ന ഫ്‌ളാറ്റിന് താഴെയുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷാഹിദ് കപൂറിന്റെ നീന്തല്‍ക്കുളം രോഗം പകര്‍ത്തുന്ന കൊതുകിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നാണ് കണ്ടെത്തല്‍ .ഇതിനാണ് നോട്ടീസ് നല്‍കിയത് .ബിഎംസി ആക്ട് സെക്ഷന്‍ 380 പ്രകാരം വിദ്യാബാലന്റെ അയല്‍വാസിയില്‍ നിന്ന് പതിനായിരം രൂപ പിഴയും ഈടാക്കും.