കംപ്യൂട്ടറുകളിലെ പാട്ടുപെട്ടി വിനാംപ് മ്യൂസിക് പ്ലേയറിന്റെ റീഎന്‍ട്രി

0

പഴയ  വിൻഡോസ് കംപ്യൂട്ടറുകളിലെ പാട്ടുപെട്ടിയായിരുന്ന വിനാംപ് മ്യൂസിക് പ്ലേയർ വീണ്ടും മടങ്ങി വരുന്നു. 
പ്ഡേറ്റുകൾ നിർത്തി വച്ച വിനാംപ് ഒരിടവേളയ്ക്ക് ശേഷമാണ് മടങ്ങി വരുന്നത്.

വിനാംപിന്റെ  പുതിയ വരവ് ആൻഡ്രോയ്ഡ് ഫോണുകളിലായിരിക്കും എന്നാണ് സൂചന. 1997ലാണ് വിൻഡോസ് കംപ്യൂട്ടറുകൾക്കായി വിനാംപ് മ്യൂസിക് പ്ലേയർ അവതരിപ്പിച്ചത്. സ്കിന്നുകൾ മാറ്റി സ്റ്റൈലനാക്കിയും ഇക്വലൈസർ ഉപയോഗിച്ചും പാട്ടിനെ പുതിയ വഴിയിലേക്കു നയിച്ച വിനാംപ് ചുരുങ്ങിയ കാലം കൊണ്ട് ലോകപ്രശസ്തി നേടിയിരുന്നു. 
2014ൽ എഒഎൽ കമ്പനി വിനാംപിനെ റേഡിയോണമി എന്ന കമ്പനിക്കു മറിച്ചു വിറ്റു. പുതിയ രൂപത്തിൽ വിനാംപ് വീണ്ടുമെത്തുന്ന വിവരം പ്രഖ്യാപിച്ചിരിക്കുന്നത് റേഡിയോണമി സിഇഒയാണ്.