പന്നിയുടെയും കുരങ്ങിന്റെയും സങ്കര ജീവിയെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകർ

0

ബീജിങ്: ലോകത്താദ്യമായി പന്നിയുടെയും കുരങ്ങിന്റെയും സങ്കര ജീവിയെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍. ബീജിങ്ങിലെ സ്റ്റെംസെല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജി ലബോറട്ടിയി ഈ അത്ഭുതം സംഭവ്യമായത്. താങ് ഹെയ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവാദമായേക്കാവുന്ന ഗവേഷണം നടത്തിയിരിക്കുന്നത്.

കുരങ്ങിന്റെ ശരീര കലകള്‍ പേറുന്ന ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളെയാണ് സ്റ്റെംസെല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജി ലബോറട്ടിയില്‍ ഗവേഷകര്‍ സൃഷ്ടിച്ചത്. എന്നാല്‍ പന്നിക്കുട്ടികള്‍ ജനിച്ചുവീണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ചത്തതായും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷണത്തിന്റെ ഭാഗമായി ജനിതക പരിഷ്‌കരണം വരുത്തിയ കുരങ്ങിന്റെ കോശങ്ങള്‍ 4,000 പന്നികളുടെ അണ്ഡത്തില്‍ നിക്ഷേപിക്കുകയായിരുന്നു താങ് ഹെയ്യും സംഘവും. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്ന മാര്‍ഗമാണ് ഇതിനായി താങ്ങും സംഘവും അവലംബിച്ചത്.

4,000 പന്നികളില്‍ 10 എണ്ണം മാത്രമാണ് ഗര്‍ഭം ധരിച്ചതെങ്കിലും അവയില്‍ രണ്ടെണ്ണം മാത്രമാണ് കുരങ്ങിന്റെ ശരീരകലകള്‍ പേറുന്ന ഹൃദയം, കരള്‍, ശ്വാസകോശം, പ്ലീഹ, ത്വക്ക് എന്നിവയോടുകൂടി പിറന്നത്. എന്നാല്‍ ഇവ ഒരാഴ്ചക്കുള്ളില്‍ ചത്തുപോകുകയും ചെയ്തു. ഐവിഎഫ് രീതിയില്‍ ഉള്ള കുഴപ്പങ്ങളാണ് പരീക്ഷണം പരാജയപ്പെടാന്‍ കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

അതേസമയം രണ്ട് വര്‍ഷം മുമ്പ് സ്പാനിഷ് ശാസ്ത്രജ്ഞനായ ഹൊന്‍കാര്‍ലോസി സ്പിസ്വബെല്‍മൊണ്ടെ മനുഷ്യന്റെയും പന്നിയുടെയും സങ്കര ഇനത്തിനെ സൃഷ്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ നിരവധി ശാസ്ത്രജ്ഞര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്