ലോകത്തിലെ ആദ്യത്തെ ബോളിവുഡ് പാര്‍ക്ക് ദുബൈയില്‍

0

ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാഴ്ചയുടെ വിസ്മയം ഒരുക്കാന്‍ ബോളിവുഡ് തീം പാര്‍ക്ക് വരുന്നു. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലോകത്തേ ഏറ്റവും വലിയ സിനിമാ പാര്‍ക്കായിരിക്കും ഇത് .

മുംബൈയിലെ പ്രശസ്തമായ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ളവയുടെ മാതൃകയും ബോളിവുഡ് പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്.അമിതാഭ് ബച്ചന്‍, ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍ , ഐശ്വര്യ റായ് തുടങ്ങിയ ഇഷ്ടമുള്ള നടീനടന്മാരെ ആദരിക്കാനും ഷോലെ പോലെയുള്ള ബോളിവുഡിലെ ഹിറ്റ് സിനിമകളെ കുറിച്ച് സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാനും തീംപാര്‍ക്കില്‍ അവസരം ഒരുക്കുന്നുണ്ട്. ബോളിവുഡിനെ കുറിച്ചും ഹിന്ദി ചലച്ചിത്ര മേഖലയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനും തീംപാര്‍ക്ക് സന്ദര്‍ശനം സഹായകമാകും.ആമിര്‍ഖാന്‍ നായകനായ ലഗാന്‍ സിനിമയുടെ പശ്ചാത്തലമായ ഗ്രാമവും ഇവിടെ പുനരാവിഷ്‌കരിക്കുന്നുണ്ട്. സിനിമാ ഷൂട്ടിങ്ങ്, സ്റ്റുഡിയോ, എന്നീ സൗകര്യങ്ങളും പാര്‍ക്കില്‍ ഉണ്ടാകും . ഒക്ടോബറില്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.