ലോകം മുഴുവന്‍ യൂട്യൂബ് പ്രവര്‍ത്തനം നിലച്ചു; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

0

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ യൂടൂബ് പുന:സ്ഥാപിച്ചു. വ്യാഴാഴ്ചരാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭിച്ചിരുന്നില്ല. ലോകവ്യാപകമായിട്ടാണ് പ്രശ്നം നേരിട്ടത്. പ്രവര്‍ത്തനം നിലച്ചുവെന്ന കാര്യം യൂട്യൂബ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുന്നു എന്നാണ് യൂട്യൂബ് അറിയിച്ചത്.

ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. എന്നാല്‍ നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍ പ്രശ്‌നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത്തരം ഒരു പ്രശ്നത്തിന് എന്താണ് കാരണം എന്നത് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല.

യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് കരുതൂ-ഞങ്ങളുടെ സംഘം പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’. ഇതായിരുന്നു യു ട്യൂബിന്റെ ട്വീറ്റ്.

യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു. യൂട്യൂബ് ടിവി, ഗൂഗിൾ ടിവിയിൽ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടിവി ഷോകൾ എന്നിവയും പ്രവർത്തനരഹിതമായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാർ പരിഹരിച്ചത്.ലോകത്തിലെ ലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോം ആണ് ഗൂഗിളിന്‍റെ കീഴിലുള്ള യൂട്യൂബ്.