സിസിടിവി ക്യാമറയില്‍ കണ്ടത് അന്യഗ്രഹ ജീവിയോ; ആശങ്കയിൽ സൈബർ ലോകം ; വീഡിയോ വൈറൽ

0

വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ദിവസം കൊളറാഡോയിലെ വിവിയന്‍ ഗോമസ് അന്തവിട്ട് ഞെട്ടിത്തരിച്ചു പോയി. ജൂണ്‍ 6 ന് രാവിലെ വിവിയന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യം കണ്ടത്. ജീവിയെ കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഫെയ്‌സ് ബുക്കിലൂടെ വിവിയന്‍ പങ്ക് വെച്ചു.

മുന്‍വാതിലിന് സമീപം ആദ്യം ഒരു നിഴല്‍ നീങ്ങുന്നതാണ് കണ്ടത്. പിന്നാലെ ഈ ജീവി കടന്നു വരുന്നതും വിചിത്രമായ ചുവടുകളോടെ നടന്നു നീങ്ങുന്നതും കണ്ടതായി വിവിയന്‍ വീഡിയോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

എന്തായാലും വിവിയൻ പങ്കുവെച്ച ഈ സിസി ടീവി ഫൂട്ടേജിനു സൈബർ ലോകം സ്വീകരിച്ചു കഴിഞ്ഞു. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററില്‍ രസകരമായ കമന്റുകളോടെ റീ പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് കോടി വ്യൂസ് നേടിക്കഴിഞ്ഞു.

ഈ ജീവിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോയിലെ ജീവിയെ കണ്ട് അന്യഗ്രഹജീവിയാണെന്ന അന്തിമ നിഗമനത്തിലാണ് ഒട്ടുമിക്ക ആളുകളും.ചിലര്‍ക്ക് ഈ ജീവി ഹാരിപോട്ടര്‍ കഥകളിലെ ഡോബിയാണോന്നാണ് സംശയം.

https://twitter.com/karenbarbus/status/1137413295428775937