തായ്‌വാനില്‍ ശക്തമായ ഭൂചലനം.

0

സൗത്ത് തായ് വാനിലെ തയ്നാനില്‍ ഭൂചലനം. മൂന്നു പേര്‍ മരിച്ചു. നൂറോളംപേര്‍ക്ക് പരിക്കേറ്റു. 17  നിലകളുള്ള കെട്ടിടം അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ പരിക്ക് നിസാരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത. തലസ്ഥാനമായ തായ്പോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. തെക്ക് കിഴക്ക് തായ്നാനില്‍ നിന്ന് 43 അകലെയാണ് പ്രഭവകേന്ദ്രം.ഭൂചലനത്തിന്‍റെ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. നിരവധി തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബഹുനില കെട്ടിടം തകര്‍ന്നു വീണുള്ള അപകടത്തിലാണ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചത്. 220 പേരെ രക്ഷപ്പെടുത്തി . തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.1999ല്‍ സെന്‍ട്രല്‍ തായ് വാനില്‍ 7.6 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 2300 പേര്‍ മരിച്ചിരുന്നു. 20 ലക്ഷംപേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് തായ്നാന്‍.