സുരാജിന്റെ ഫോൺ പരിശോധിച്ച് ഭാര്യ; വൈറലായി വീഡിയോ

0

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടുലിരിപ്പാണെങ്കിലും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് സുരാജ് വെഞ്ഞാറന്മൂട്. .മൊബൈൽ ക്യാമറയിലൂടെ വീട്ടിലിരുന്നുകൊണ്ട് ഭാര്യയ്ക്കും മകനുമൊപ്പം സുരാജ് ഒരുക്കിയ സ്കിറ്റ് സോഷ്യൽ മീഡിയയാകെ വൈറലായി കൊണ്ടിരിക്കയാണ്.

വെറും 27 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് സുരാജ് വെഞ്ഞാറമൂട് സ്വന്തം പേജിൽ പങ്കുവച്ചത്. താരത്തിനൊപ്പം വിഡിയോയിൽ ഭാര്യയുമുണ്ട്. വിഡിയോയിൽ മകൻ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ശബ്ദസാന്നിധ്യമുണ്ട്.

ഫോണിൽ എന്തോ നോക്കിയിരിക്കുന്ന സുപ്രിയയ്ക്ക് അടുത്ത് ജാഗരൂകനായി സ്ക്രീനിൽ നോക്കിയിരിക്കുകയാണ് സുരാജ്.. ”അച്ഛൻ എന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്” എന്ന മകന്റെ ചോദ്യത്തിന് ”അതെന്റെ ഫോണഡാ” എന്ന സുരാജിന്റെ മറുപടി ആ മറുപടി പ്രേക്ഷകരുടെ ഉള്ളിലാകെ ചിരിയുടെ മാലപ്പടക്കം തീർത്തിരിക്കയാണ്.

‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’ എന്ന അടിക്കുറിപ്പോടെ സുരാജ് പങ്കുവച്ച വിഡിയോ നിമിഷനേരത്തിനകം വൈറലായി. ബോധവത്ക്കരണത്തിനായി നർമത്തിന്റെ വഴി തിരഞ്ഞെടുത്ത താരത്തെ നിരവധി പേർ അഭിനന്ദിച്ചു. കൊമേഡിയന്റെ കഴിവ് ഏതു കാര്യമായാലും അതിൽ ഒരു നർമ്മം കാണും,’ ആരാധകർ കുറിച്ചു. ‘ഇതും നമ്മൾ അതിജീവിക്കും സുരാജേട്ടാ’, ‘ജാംഗോ നീ അറിഞ്ഞാ…ഞാന്‍ പെട്ടു’, ‘തീർന്ന് അണ്ണാ നിങ്ങള് തീർന്ന്’ എന്നിങ്ങനെ ചിരിപടർത്തുന്ന കമന്റുകളാണ് അധികവും.

ഇതാദ്യമാണ് സുരാജ് കുടുംബത്തോടൊപ്പം സ്കിറ്റുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുത്തത്. ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒരു ഏട് എന്ന കുറിപ്പോടെ അവതാരക അശ്വതി ശ്രീകാന്തും വീഡിയോ പങ്കുവച്ചിട്ടുണ്ട്.