സൗരവ് ഗാംഗുലിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബര്‍ 27 ന് നടത്തിയ പരിശോധനാഫലമാണ് പോസിറ്റീവായത്. ഈ വര്‍ഷം ജനുവരിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്ന സമയത്താണ് ഗാംഗുലിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 48 കാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.