കൊറോണ; ഇറ്റലിയില്‍ മലയാളികളടക്കം 85 വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു

0

റോം: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു.ഇറ്റലിയിലെ പാവിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.

കൊറോണ വൈറസിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ദില്ലിയില്‍ നിന്നുമുള്ളവരാണ്‌.

പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിത്തിലാണ്. പതിനേഴ് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു.

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ലോകത്തിലുട നീളം 87,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ,സ്‌കോട്ട്‌ലന്‍ഡിലും, ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.