ലോകത്ത് കോവിഡ് രോഗികൾ 41 ലക്ഷം കടന്നു; മരണം 2.83ലക്ഷം

0

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 2,82,694 ആയി. കൂടുതല്‍ രോഗികള്‍ അമേരിക്കയിലാണ് (13,47,125). ഇതുവരെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 79,525 ആയി. ഇന്നലെ മാത്രം 4247പേര്‍ മരിച്ചു. കോവിഡ് മരണസംഖ്യ ഇനിയും കുമിഞ്ഞ് കൂടുമെന്ന കടുത്ത ആശങ്കയിലാണ് ലോകമിപ്പോൾ.

നിലവില്‍ 24 ലക്ഷം പേര്‍ രോഗബാധിതരായി തുടരുന്നു. ഇതില്‍ 23.58 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 47,040 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം 15 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി. സ്‌പെയിനില്‍ 2.24 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.20 ലക്ഷം ആയി.31,855 പേരാണ് ഇതുവരെ ഇംഗണ്ടില്‍ മരിച്ചത്. ഇറ്റലിയിലും മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,301 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.

റഷ്യയിൽ പതിനായിരം പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ 104 മരണം റിപ്പോർട്ട്‌ ചെയ്തു. രോഗം പടരുന്നു ഫ്രാൻസിനും ജര്മനിക്കും പിന്നാലെ രോഗവ്യാപനത്തിൽ അഞ്ചാമതാണ് റഷ്യ. ദക്ഷിണാഫ്രിക്കയില്‍ 194 പേരും മൊറോക്കോയില്‍ 188 പേരും മരിച്ചു.