ഒടുവില്‍ ദീപികയ്ക്കും രണ്‍ബീറിനും പ്രണയസാഫല്യം; വിവാഹ വേദിയായ ലേക് കോമോ റിസോര്‍ട്ടിലെ ഒരു ദിവസത്തെ ഹോട്ടല്‍ വാടക 24 ലക്ഷം

2

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 
ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണ് വിവാഹ നിശ്ചയം നടന്നത്. ആല്‍പ്‌സ് പര്‍വതത്തിന്റെ മടിത്തട്ടില്‍ തടാകതീരത്ത് പൂക്കളും മരങ്ങളുമൊക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍ തികച്ചും ദൃശ്യമനോഹരമായ സ്ഥലമാണ് ഈ റിസോര്‍ട്ട്. 
1568ല്‍ പണികഴിപ്പിച്ച വില്ല ഡിസ്റ്റെയില്‍ 152 മുറികളാണുള്ളത്. 
ഇറ്റലിയിലെ ഏറ്റവും റൊമാന്റിക് സ്ഥലങ്ങളിലൊന്നാണുമിത്. ഹോളിവുഡ് താരങ്ങളായ ജോര്‍ജ് ക്ലൂണി, ജൂലിയ റോബര്‍ട്ട്‌സ്, അന്റോണിയോ ബണ്ടെറാസ്, ഡേവിഡ് ബെക്കാം, കാതറീന്‍ സെറ്റാ ജോണ്‍സ് തുടങ്ങിയവരെല്ലാം ലേക് കോമോയുടെ തീരത്ത് വില്ല സ്വന്തമാക്കിയവരാണ്. മിലാനില്‍ നിന്ന് മുപ്പതു മൈല്‍ അകലെയാണ് ലേക് കോമോ സ്ഥിതി ചെയ്യുന്നത്, നിരവധി വില്ലകളും വീടുകളും പുരാതന ഗ്രാമങ്ങളുമൊക്കെ ചുറ്റപ്പെട്ട ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 

uploads/news/2018/11/264915/lake-como-1.jpg

മുകേഷ് അംബാനിയുടെയും, നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹംനിശ്ചയം നടന്നതും ഇവിടെയാണ്‌. ഇവിടെ ഒരു ദിവസത്തെ വാടക തന്നെ ഇരുപത്തിനാല് ലക്ഷമാണ്.  
ഇങ്ങിനെ റിസോര്‍ട്ട് പൂര്‍ണ്ണമായും ദീപികയും രണ്‍ബീറും ബുക്ക് ചെയ്തത് ഒരാഴ്ചത്തേക്ക്. ബോളിവുഡ് ബന്ധപ്പെടുന്ന വിരാട്‌കോഹ്‌ലി-അനുഷ്‌ക്കാ ശര്‍മ്മ വിവാഹത്തിന് ശേഷം ഒരു പക്ഷേ ബോളിവുഡ് കാണുന്ന സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന അടുത്ത വിവാഹമായിരിക്കും വെള്ളിത്തിരയിലെ സൂപ്പര്‍ കാമുകീകാമുകന്മാരായ രണ്‍ബീറിന്റെയും ദീപികയുടേയും.
വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് വിവാഹാഘോഷമെങ്കിലും ലേക് കോമോയുടെ കിഴക്കന്‍ ഭാഗത്തെ ആഡംബര റിസോര്‍ട്ടിലെ മുറികളെല്ലാം ബോളിവുഡ് വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിന് ചുറ്റും 26,000 ചതുരശ്ര അടിയില്‍ ബോട്ടാണിക് ഗാര്‍ഡനുമുണ്ട്.