90,000 രൂപയുടെ സ്നീക്കേഴ്സ് ധരിച്ച്: സ്റ്റൈലിഷ് ലുക്കിൽ ക്യാപ്റ്റൻ കൂൾ

0

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ആരാധകരേറെയുള്ള താരമാണ് എം. എസ്. ധോണി. ൻ ക്യാപ്റ്റന്റെ നീളൻ ഹെയർസ്റ്റൈലും ബ്രാൻഡഡ് മോട്ടർബൈക്കുകളോടുള്ള പ്രണയവുമെല്ലാം ആരാധകർ എന്നും നെഞ്ചിലേറ്റിയ കാര്യങ്ങളാണ്.

കഴിഞ്ഞദിവസം മുംബൈ എയർപോർട്ടിൽ എത്തിയ ധോണി പതിവു പോലെ ലോങ് സ്‌ലീവ് പ്രിന്റഡ് ടീഷർട്ട് – ജോഗേഴ്സ് വേഷത്തിലാണ് എത്തിയതെങ്കിലും ആരാധകരുടെ ശ്രദ്ധപോയത് ക്യാപ്റ്റൻ കൂൾ ധരിച്ച സ്നീക്കേഴ്സിലാണ്.

ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ബാൽമെയിന്റെ സ്നീക്കറാണു ധോണി ധരിച്ചത്. വില കേട്ടാൽ ഞെട്ടാം – 60,000 രൂപ! ഇറക്കുമതിയും കസ്റ്റം ഡ്യൂട്ടിയുമൊക്കെ കൂട്ടിയാൽ 90,000 രൂപയാകും. ബാൽമെയിന്റെ ഹൈ–ടോപ് ബി ട്രൂപ്പ് സ്നീക്കേഴ്സ് യഥാർഥത്തിൽ മൗണ്ടനീയറിങ് ബൂട്സ് കൂടിയാണ്. വ്യത്യസ്തമായ സ്ട്രാപ്പോടു കൂടിയ ഈ സ്നീക്കേഴ്സ് ലെതറിൽ നിർമിച്ചതാണ്.