അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി സമ്മാനം

1

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായരാണ് ഇക്കുറി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ ഭാഗ്യവാന്‍.

ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകൾ

ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 തവണയും ഇന്ത്യക്കാരെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇവരിൽ‌ കൂടുതലും മലയാളികളുമാണ്. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിന്റെ പ്രീതി ഒാരോ മാസവും വർ‌ധിച്ചുവരികയാണ്.