എമിറേറ്റ്‌സിന്റെ അതിസാഹസികമായ ലാൻഡിംഗ് വീഡിയോ വൈറല്‍

0

എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിങ് വീഡിയോ വൈറല്‍. ഏകദേശം മൂന്നോറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്. 
എമിറേറ്റ്‌സിന്റെ ബോയിങ് 777 എന്ന യാത്രാവിമാനമാണ് സാഹസിക ലാന്‍ഡിംഗ് നടത്തിയത്. 

പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും ന്യൂകാസ്റ്റിലിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. ജൊനാഥൻ വിൻടൺ എന്ന യുട്യൂബർ പോസ്റ്റ് ചെയ്ത വിഡിയോ ഫെയ്സ്ബുക്, ട്വിറ്റർ സോഷ്യൽമീഡിയകളിലും ഹിറ്റാണ്. 
ശക്തമായ ക്രോസ് വിൻഡാണ് എമിറേറ്റ്സ് വിമാനത്തിന്റെ ലാൻഡിങ് പ്രതിസന്ധിയിലാക്കിയത്. ശക്തമായ കാറ്റിനിടെ ആടിയുലഞ്ഞ വിമാനം ന്യൂകാസ്റ്റിൽ എയർപോർട്ടിലെ റൺവെ 25 ൽ ഏറെ ബുദ്ധിമുട്ടി ലാൻഡ് ചെയ്തെങ്കിലും ആ നിമിഷം തന്നെ ടേക്ക് ഓഫ് ചെയ്യേണ്ടിവരികയായിരുന്നു. രണ്ടാം നീക്കത്തിൽ വിജയകരമായി ലാൻഡ് ചെയ്യാനും പൈലറ്റിന് സാധിച്ചു.