എറണാകുളത്ത് നടുറോഡിൽ ആത്മഹത്യ ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു

0

എറണാകുളം കലൂരിൽ നടുറോഡിൽ ആത്മഹത്യ ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരണപ്പെട്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നു.

കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വേഗത്തിൽ ആംബുലൻസ് ലഭിച്ചില്ല. സ്ഥലത്തെത്തിയ നോർത്ത് പൊലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.