അറിഞ്ഞു കൊണ്ട് വിഷം കഴിക്കണോ ?; ഒരു മുന്നറിയിപ്പ്!

0

മലയാളികള്‍ ആരോഗ്യകാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നവര്‍ ആണ് .പക്ഷെ പലപ്പോഴും നമ്മള്‍ നിസാരമായി കാണുന്ന പലതും ആയിരിക്കും നമ്മുക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍  കൊണ്ട് വരിക .കൊളസ്‌ട്രോളിനെ പേടിയായതു കൊണ്ടും എണ്ണ പലഹാരം കഴിക്കാനുള്ള ആഗ്രഹം കൊണ്ടും പലപ്പോഴും പത്രത്തില്‍ പലഹാരത്തിന്റെ എണ്ണ തുടച്ചുകളയുന്ന ശീലം നമ്മുക്ക് ഉണ്ട് .അല്ലെ ? പക്ഷെ ഒരു അപകടം ഒഴിവാക്കാന്‍ നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി വലിയ ഒരു അപകടത്തിലേക്ക് ആണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അറിയാമോ ?അതെ അതാണ് സത്യം.
പത്രക്കടലാസില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതും കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഭക്ഷണം പായ്ക്കു ചെയ്തു വാങ്ങുന്നതും നിങ്ങളുടെ ആരോഗ്യത്തിന് അങ്ങേയറ്റം ദോഷം ചെയ്യും. നിങ്ങളറിയാതെ സ്വയം വിഷം കഴിക്കുന്നതിനു തുല്യമാണ് ഇത്.

uploads/news/2016/12/59275/food-2.jpg

കേന്ദ്ര ഭക്ഷ്യ ഗുണനിലവാരഅതോറിറ്റി ഇതിനേക്കുറിച്ചു സംസ്ഥാനങ്ങള്‍ക്കു മുന്നിയിപ്പു നല്‍കി കഴിഞ്ഞു. പേപ്പറിലെ മഷിയില്‍ നിന്നു വിഷം ഉള്ളില്‍ ചെല്ലുന്നുണ്ട്. പത്രക്കടലാസില്‍ പൊതിയുന്നതും കഴിക്കുന്നതും ഒഴിവാക്കാന്‍ ഇതിനെതിരെ നടപടി എടുക്കണം എന്നു കേന്ദ്ര ഭഷ്യസുരക്ഷ അതോറിറ്റി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. വളരെ വൃത്തിയായി പാചകം ചെയ്ത ഭക്ഷണം പോലും ഇങ്ങനെ നല്‍കിയാല്‍ വിഷമാകും എന്നതാണ് സത്യം .ഇലയില്‍ പൊതിഞ്ഞ ശേഷം ഭഷണം പേപ്പര്‍ ഉപയോഗിച്ച് ഒന്നുകുടി  പൊതിയാറുണ്ട് നമ്മള്‍ .എന്നാല്‍  ഇങ്ങനെ ചെയ്യുന്ന സാഹചര്യത്തില്‍ ഇല കീറി ഭക്ഷണം പത്രത്തില്‍ മുട്ടും .ഇത് വഴിയും പേപ്പറിലെ വിഷം നമ്മുടെ ഉള്ളില്‍ എത്തും എന്നാണ് പറയുന്നത് .ഒന്നോര്‍ത്തു നോക്കോ ഇത് നമ്മള്‍ സ്വയം വിഷം കഴിക്കുന്ന പോലെ അല്ലെ .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.