മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന് മുഹമ്മദ് ജിബ്രാന്. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്മാറിയതോടെയാണ് ജിബ്രാന് നറുക്ക് വീണത്. സംവിധായകന് സുജീത്തിന്റെ ആദ്യ ചിത്രമായ റണ്‍ രാജ റണ്ണിലും ജിബ്രാന് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് ഇരുകൂട്ടരെയും വീണ്ടും ഒന്നിപ്പിച്ചത്. കൂടാതെ, സാഹോയുടെ മെയിക്കിംഗ് വീഡിയോ ഷെയ്ഡ്സ് ഓഫ് സാഹോയുടെ കംപോസറും മുഹമ്മദ് ജിബ്രാനായിരുന്നു.ഇത് രണ്ടാം തവണയാണ് സംഗീത ത്രയത്തിന് പകരം ജിബ്രാന് വര്‍ക്ക് ഏറ്റെടുക്കുന്നത്. നേരത്തെ കമല്‍ ഹാസന് നായകനായ വിശ്വരൂപത്തില്‍ നിന്നും ശങ്കര്‍– എസ്ഹാന്‍-ലോയ് കൂട്ടുകെട്ട് പിന്മാറിയപ്പോഴും ജിബ്രാനായിരുന്നു പകരക്കാന്‍. പതിനെട്ട് തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ജിബ്രാന് എട്ടോളം തെലുങ്ക് ചിത്രത്തിനും സംഗീതം ഒരുക്കിയിട്ടുണ്ട്.
Latest Articles
അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു....
Popular News
ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി ഉടമ
കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി....
തിയറ്ററില്‍ പരാജയം, പക്ഷേ ഒടിടിയില്‍ അടിച്ചുകേറി ആ മലയാള ചിത്രം
സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില...
എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍...
സഞ്ജുവിന് സെഞ്ചുറി: 40 പന്തില്‍ സെഞ്ചുറി; കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍...
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ 24നോട് പറഞ്ഞു. അൻവറിനെ DMKയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ...