കോവിഡ് ഭീതിയിൽ ലോകം: ഒരാഴ്ചക്കിടെ 4 ലക്ഷം പേര്‍ക്ക് രോഗം; മരിച്ചവരുടെ എണ്ണം 47,194

0

ന്യൂയോര്‍ക്ക്: ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി. ഒരൊറ്റ ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായി വർദ്ധിച്ചത്. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് ആശങ്ക. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 477,194 ആയിട്ടുണ്ട്.

യുഎസില്‍ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 215,020 ആയി. യുഎസില്‍ ഇതുവരെ 4300 ലധികം പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ യുകെയിലും സ്‌പെയിനിലും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ 563 ഉം സ്‌പെയിനില്‍ 864 ഉം പേര്‍ കൂടി ബുധനാഴ്ച മരിച്ചു. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. യുകെയില്‍ ആകെ മരണം 2352 ഉം സ്‌പെയിനില്‍ 9387 ഉം ആണ്.

യുഎസിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്; നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധ ഡോ. ഡെബറ ബേർക്സ് നൽകിയ മുന്നറിയിപ്പ്.

ഇറ്റലിയില്‍ മാത്രം 13,155 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 727 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ -4032, ചൈന-3312, ഇറാന്‍-3036,നെതര്‍ലന്‍ഡ്സ്-1173 മലേഷ്യയിൽ 45 മരണം. എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.