മോദിയുടെ യാത്ര വെറുതെയായില്ല; ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ യാത്ര വെറുതെയായില്ല. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വരുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രഖ്യാപനം.

മുംബൈയില്‍ നിന്നാണ് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. ഇസ്രായേലുമായുള്ള വിസ നടപടികളും ലഘൂകരിച്ചതായി പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചിരുന്നു.  പ്രഖ്യാപനത്തോടെ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ പറക്കാം. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചിരുന്നു.