ഈ ആട് വെറും ആടല്ല…വെര്‍മെന്‍റ് ടൗണിലെ മേയറാണ്‌

0

ലിങ്കൺ എന്ന പേര് അമേരിക്കക്കാർക്ക് മാത്രമല്ല ലോകത്തുള്ള ആർക്കും മറക്കാൻ കഴിയില്ല. അമേരിക്കൻ ചരിത്രത്തിൽ അത്രയ്ക്ക് പ്രാധാന്യമുള്ള പേരാണത്. എന്നാൽ ഇപ്പോൾ ലിങ്കൺ എന്ന് പേരുള്ള ഒരാടാണ് അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാവാൻ പോകുന്നത്. ഈ ആട് ഭീകരജീവിയല്ല. അമേരിക്കയിലെ ചെറിയ പട്ടണമായ വെർമെന്‍റ് ടൗണിലെ വളർത്തുമൃ​ഗങ്ങളുടെ മേയറാണ് ഈ ലിങ്കൺ ആട്.

ഫെയര്‍ ഹാവനിലെ വെര്‍മന്‍റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്. അതിമിടുക്കൻമാരായ പൂച്ചകളേയും പട്ടികളേയും ക്രിസ്റ്റൽ എന്നു പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കൺ മേയറായത്. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ്‍ തോല്‍പിച്ചത്. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ മൊത്തത്തില്‍ നേടിയത് 30 വോട്ടുകളാണ്. ലിങ്കണ്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത.

മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ്‍ പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹാവന് നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടത്തെ മേയര്‍.
2500 പേർ മാത്രം താമസിക്കുന്ന ഫെയർ ഹാവനിൽ ആദ്യമായിട്ടാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ഇവിടെ ഔദ്യോ​ഗിക മേയർ ഇല്ല. ടൗൺ മാനേജരായ. ജോസഫ് ​ഗുണ്ടൂരാണ് മത്സരം സംഘടിപ്പിച്ചത്. അധ്യാപകന്റേതാണ് ലിങ്കൺ ആട്. കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കാനുള്ള ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നു ഈ കൗതുകമുള്ള തെര‍ഞ്ഞെടുപ്പിന് പിന്നിലെന്ന് ​ഗുണ്ടൂർ വ്യക്തമാക്കുന്നു.

.