പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചേളാരി സൂപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷ്റഫ് (50) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്റഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാലയിലെ സാദയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ – അഫ്‍സത്ത്. മക്കള്‍ – ആദില്‍ അദ്‍നാന്‍, അഫ്‍നാന്‍, ഷന്‍സ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.