പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുതുക്കോട് പൂവ്വക്കോട് സ്വദേശി ഹംസത് മുഹമ്മദ് (42) ആണ് സൗദിയിലെ ഹായിലിൽ ശനിയാഴ്ച പുലർച്ചെ മരിച്ചത്.

മൃതദേഹം ഹായിൽ കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സഫിയ, മക്കൾ: ആയിശത്ത് ഹസ്ന, ആഷിമ, ഷിഫാ തസ്‌നി. മൃതദേഹം ഹായിലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.