ഫോര്‍ക്ക് ലിഫ്റ്റ് ശരീരത്തില്‍ തട്ടി പ്രവാസി മലയാളി മരിച്ചു

0

അബുദാബി: ജോലി സ്ഥലത്തുവെച്ച് ഫോര്‍ക്ക് ലിഫ്റ്റ് ശരീരത്തില്‍ തട്ടി മലയാളി മരിച്ചു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് പുലരിയില്‍ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്‍ദുല്‍ ലത്തീഫ് (49) ആണ് അബുദാബിയില്‍ മരിച്ചത്. ലത്തീഫ് ജോലി ചെയ്‍തിരുന്ന അല്‍ ഫയയിലെ ഹോട്ടലില്‍ വെച്ച് വ്യാഴാഴ്‍ച രാത്രിയായിരുന്നു അപകടം.

ഹോട്ടലിലെ ഭക്ഷണ അവശിഷ്‍ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ക്കിടെ പിന്നിലേക്ക് എടുത്ത ഫോര്‍ക്ക് ലിഫ്റ്റ് ശരീരത്തില്‍ തട്ടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ് – പരേതയായ പാത്തുമ്മു. ഭാര്യ – മൈമൂനത്ത്. മക്കള്‍ – റിയാസ് അസ്‍ലം, നജീബ, റഫീഹ്, റബീഹ്. മരുമകന്‍ ആശിഖ്.