മാലിദ്വീപ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വിജയം

0
IBRAHIM MOHAMED SOLIH

മാലി: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് പരാജയം മാലിദ്വീപിൽ പ്രസിഡ‌ന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയം. സോലിഹിന് 58.3 ശതമാനം വോട്ട് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിജയിക്കാൻ 50 ശതമാനം വോട്ടാണ് വേണ്ടിയിരുന്നത്. അഞ്ച് വർഷമാണ് പ്രസിഡന്റിന്‍റെ കാലാവധി.

തിരഞ്ഞെടുപ്പ് ഫലം സ്വീകരിക്കുന്നുവെന്ന് അബ്ദുള്ള യമീം പ്രതികരിച്ചു. പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിനെ നേരിട്ട് കണ്ടു അഭിനന്ദിച്ചതായും യമീന്‍ നാഷണല്‍ ടെലിവിഷനില്‍ പറഞ്ഞു.

കടുത്ത ചൈനീസ് പക്ഷപാതിയായ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനിനെ പരാജയപ്പെടുത്തിയാണ് ഇബ്രാഹിം വിജയം നേടിത്. യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. യമീന്‍ ജയിലടച്ചിരുന്ന പ്രതിപക്ഷ നേതാക്കന്മാരെ സുപ്രീം നേരത്തെ മോചിപ്പിച്ചിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമീനിന്റെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത വീണ്ടെടുക്കാനും പ്രതിപക്ഷ നേതാക്കന്മാര മോചിപ്പിക്കാനും ഇന്ത്യ യമീനിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 45 ദിവസത്തിന് ശേഷമാണ് യമീന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചത്. യമീന്‍ സ്ഥാനഭ്രഷ്ടനാവുന്നതോടെ മാലദ്വിപുമായുള്ള ബന്ധം മെച്ചപ്പെടുമന്നാണ് ഇന്ത്യയുടെ പ്രതീക്ഷ