വരുന്നു… കൊതുകിനെ കൊല്ലും കൊതുകുകൾ!

0

ആലപ്പുഴ : കൊതുകിനെ ഉപയോഗിച്ചുതന്നെ ഇനി കൊതുകിനെ ‘കൊല്ലും’. അമേരിക്കയിലും സിങ്കപ്പൂരിലും പരീക്ഷിച്ചു വിജയിച്ച പദ്ധതി ഇന്ത്യയിലും പ്രായോഗികമാക്കാൻ ആലോചന തുടങ്ങി. മെയിൽ സ്റ്റെറൈൽ മൊസ്കിറ്റോ ടെക്നിക് എന്ന പരീക്ഷണമാണ് കൊതുകുകളിൽ നടത്താൻ പോകുന്നത്. അതായത് ഒരു പ്രദേശത്ത് ആൺകൊതുകുകളെ ഇറക്കി വംശനാശം വരുത്തുന്ന വിദ്യ.

ആൺകൊതുകുകളെ വന്ധ്യംകരിച്ച ശേഷം കൊതുക് കൂടുതലുള്ള പ്രദേശത്ത് വന്ധ്യംകരിച്ചവയെ കൂടുതലായി ഇറക്കിവിടും ഇതാണ് വിദ്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കൊതുക് ഗവേഷണ കേന്ദ്രമായ പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വി.സി.ആർ.സി.) ഇതിനായുള്ള പരീക്ഷണത്തിലാണ്. രാസവസ്തുക്കളില്ലാതെ പ്രകൃത്യാതന്നെ ഇല്ലാതാക്കുന്നതിനു തുല്യമായ പദ്ധതിയായതിനാൽ എല്ലാതരത്തിലും വൻ നേട്ടമാണിതെന്ന് ഗവേഷകർ പറയുന്നു. പരിസ്ഥിതി, കാലാവസ്ഥാ അതിജീവനം എന്നീ പരിശോധനകൾ വി.സി.ആർ.സി. നടത്തുന്നുണ്ട്. അതിനുശേഷമേ ഇവ ഇന്ത്യയിൽ പ്രയോഗിക്കുകയുള്ളൂ.

അഞ്ചുഘട്ടങ്ങൾ

  • ആൺകൊതുകുകളെ വന്ധ്യംകരിക്കും
  • കൊതുക് കൂടുതലുള്ള പ്രദേശത്ത് വന്ധ്യംകരിച്ചവയെ കൂടുതലായി ഇറക്കിവിടും.
  • ഇവ പ്രദേശത്തെ പെൺകൊതുകുകളുമായി ഇണചേരും
  • ഇവയ്ക്കുണ്ടാകുന്ന മുട്ട വിരിയില്ല
  • ഇങ്ങനെ പ്രദേശത്ത് കൊതുകിന്റെ എണ്ണംകുറച്ച് ഇല്ലാതാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.