ഇതാണ് ലോകത്തെ ഏറ്റവും വിലകൂടിയ മാസ്ക്: വിലകേട്ടാൽ ഞെട്ടും!

0

റിയാദ്: ലോകത്തിലെ ഏറ്റവും വിലകൂടിയ കൊവിഡ് മാസ്‌ക് റിയാദ് സീസണില്‍ പ്രദര്‍ശനത്തിനെത്തി. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തി സീസണിന്റെ പ്രധാന വേദികളില്‍ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂണ്‍ പ്രദര്‍ശന മേളയിലാണ് ആഡംബര മാസ്‌ക് പ്രദര്‍ശിപ്പിച്ചത്. 15 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 11 കോടിയിലധികം രൂപ) വിലയ്ക്കാണ് ഈ മാസ്‌ക് വിറ്റത്. വിലകൂടിയ ഈ മാസ്‌ക് സ്വന്തമാക്കിയത് അമേരിക്കയിലെ ലോസ് ആഞ്ചെലസ് സ്വദേശിയാണ്.

അദ്ദേഹം ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് കമ്പനി മാസ്‌ക് നിര്‍മിച്ച് നല്‍കിയത്. വാങ്ങുന്നയാളുടെ പേര് രഹസ്യമായി വെക്കണമെന്ന നിബന്ധന നിര്‍മാണത്തിന് മുമ്പേ കരാറിലുള്ളത്തിനാല്‍ പേര് വിവരങ്ങള്‍ കമ്പനി അധികൃതകര്‍ പുറത്ത് വിട്ടിട്ടില്ല.

വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് മാസ്ക്. മൂന്ന് പാളികളിൽ തീർത്ത മാസ്കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട് ഈ സൂപ്പർ മാസ്ക്.

അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ‘ഇവൽ’ ജ്വല്ലറിയാണ് കോടികളുടെ ഈ മാസ്ക് നിർമ്മിച്ചത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവി മാസ്ക് ഡിസൈൻ ചെയ്തു. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒൻപത് മാസം സമയമെടുത്താണ് മാസ്ക് നിർമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.