720 ലിംഗഭേദം,തലച്ചോറില്ല, കണ്ണില്ല, കൈകാലുകളില്ല; മരണമില്ലാത്ത അജ്ഞാത ജീവി പാരീസിലെ പാർക്കിൽ

0

700 ലേറെ ലിംഗഭേദങ്ങളുള്ള, തലച്ചോറില്ലാത്ത, കണ്ണുകളില്ലാത്ത, കൈകാലുകളോ ഉദരമോ ഇല്ലാത്ത ഒരു അജ്ഞാത ജീവിയാണ് ഇപ്പോൾ പാരീസ് മൃഗശാലയിലെ ശ്രദ്ധാകേന്ദ്രം. ബ്ലോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫിസാറം പോളിസിഫാലം(Physarum polycephalum) എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. മനുഷ്യനേക്കാൾ 50 കോടി വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഈ ജീവിയുടെ രൂപം വഴുവഴുപ്പുള്ള സ്പോഞ്ച് പോലെയാണ്.

നിശ്ചലമായിട്ടാണ് ഇരിക്കുന്നതെങ്കിലും ഇത് നിൽക്കുന്ന പരിസരത്ത് മണിക്കൂറിൽ ഒരു സെന്‍റീമീറ്റർ എന്ന നിലയിൽ പായൽ പോലെ പടരുന്നുണ്ട്. ഇതുവഴി കൂൺ ബീജങ്ങൾ, ബാക്റ്റീരയകൾ, സൂക്ഷ്മാണുക്കൾ പോലെയുള്ള ഇരകളെ തേടുകയാണ് ഇത്.

പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിലാണ് ബ്ലോബിന്‍റെ താമസം. ഏകകോശ ജീവിയായ ബ്ലോബിനെ ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും. ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ‘ ദി ബ്ലോബ്’ എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്.

ബ്ലോബിന് ഒരൊറ്റ സെല്‍ അടങ്ങിയിരിക്കുന്നു, ചിലപ്പോള്‍ ഡിഎന്‍എ ആവര്‍ത്തിക്കാനും വിഭജിക്കാനും കഴിയുന്ന പല ന്യൂക്ലിയസുകളും ഇതിനുണ്ട്. സാധാരണയായി ഇതിന് മഞ്ഞനിറമാണ്. എന്നാൽ ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞ ഇലകളിലും നനഞ്ഞ് ഈർപ്പവും തണുപ്പുമുള്ള മരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ ആ മുറിവുണക്കാൻ ഇതിന് കഴിയും. രണ്ട് ലിംഗഭേദങ്ങളല്ല ഇതിനുള്ളത്. 720 എണ്ണമുണ്ട്. സ്വയം പ്രജനനം നടത്താനും ഈ ജീവിക്ക് കഴിവുണ്ട്. ഇതിനെ ഇല്ലാതാക്കാനും പ്രയാസമാണ്.

ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബ് എന്ന് പാരീസ് മൃഗശാല പ്രസിഡന്റ് ബ്രൂണോ ഡേവിഡ് പറഞ്ഞു.ഇത് എന്താണ് എന്ന് നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു മൃഗമാണോ, ഒരു ഫംഗസ് ആണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും ആണോ എന്ന് നമുക്കറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ കാലം ഇതിനെ ഫംഗസ് ആയാണ് കണക്കാക്കിയിരുന്നത്. 1990 കളില്‍ അമീബ കുടുബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്‌സോമൈസീറ്റുകളുടെ ഗണത്തില്‍ ഇവയെ ഉള്‍പ്പെടുത്തി. സാധാരണയായി ഇതിന് മഞ്ഞനിറമാണ്. എന്നാൽ ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞ ഇലകളിലും നനഞ്ഞ് ഈർപ്പവും തണുപ്പുമുള്ള മരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ ആ മുറിവുണക്കാൻ ഇതിന് കഴിയും. രണ്ട് ലിംഗഭേദങ്ങളല്ല ഇതിനുള്ളത്. 720 എണ്ണമുണ്ട്. സ്വയം പ്രജനനം നടത്താനും ഈ ജീവിക്ക് കഴിവുണ്ട്. ഇതിനെ ഇല്ലാതാക്കാനും പ്രയാസമാണ്.

അപകടങ്ങളുണ്ടെന്നറിഞ്ഞാൽ ഇത് നിശ്ചലാവസ്ഥയിലേക്ക് മാറുകയും വരണ്ട് പോവുകയും ചെയ്യും. എന്നാലും ഇത് മരിക്കില്ല. കുറച്ച് വെള്ളം വീണാൽ വീണ്ടും ജീവൻ വെയ്ക്കും. തുടർന്ന് ആഹാരം തേടുകയും പ്രജനനം നടത്തുകയും ചെയ്യും. എന്നാൽ ഇത് മൃഗമാണോ, ഒരു ഫംഗസ് ആണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും ആണോ എന്ന് അറിയില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.