മ്യാന്‍മര്‍: സൂചിയെ വീട്ടു തടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്ക് മാറ്റി

1

നേപിഡോ: മ്യാന്‍മറില്‍ ജനാധിപത്യ നേതാവ് ഓങ്‌സാങ് സൂക്കിയെ വീട്ടുതടങ്കലില്‍നിന്ന് ഏകാന്തതടവിലേക്ക് മാറ്റി. തലസ്ഥാനമായ നേപിഡോയിലെ സൈനികതടവറയിലാണ് സൂചിയെ അടച്ചിരിക്കുന്നതെന്ന് പട്ടാള ഭരണകൂട വക്താവ് അറിയിച്ചു. ക്രിമിനല്‍ നിയമപ്രകാരമാണ് നടപടി.

സൂചിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് പട്ടാളകോടതി തീരുമാനം. 150 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുന്ന വിവിധ കുറ്റങ്ങളാണ് പട്ടാളകോടതി അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഴിമതി, പട്ടാളത്തിനെതിരേ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍