മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് സിംഗപ്പൂർ പ്രധാനമന്ത്രി

0
pm lee vishu

വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്‌ ആശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. മലയാളികളെകൂടാതെ പുതുവത്സരം ആഘോഷിക്കുന്ന മറ്റു ഇന്ത്യൻ സമൂഹങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

രാജ്യമൊന്നാകെ കോവിഡ്-19ന് എതിരെ പൊരുതുന്ന വേളയിൽ നമ്മുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ പൊൻവെളിച്ചം സൂക്ഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞുവെങ്കിലും സിംഗപ്പൂരിലും മലയാളികൾ അവരവരുടെ വീടുകളിൽ ഇന്ന് വിഷു കൊണ്ടാടുകയാണ്.