36 ലക്ഷംരൂപവിലവരുന്ന മോ​ങ്കലറിന്‍റെ ഹുദി ജാക്കറ്റ് ധരിച്ച് വൈറലായി പ്രിയങ്കയുടെ വളർത്തുനായ

1

പ്രിയങ്കയുടെ വളർത്തുനായ ഡയാന ചോപ്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. കരീബിയൻസിൽ മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചൽസ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തിൽ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാർ‌ഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. അന്താരാഷ്ട്ര സ്റ്റൈൽ ​ബ്രാൻഡ് കമ്പനിയായ മോ​ങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്‍റെ വില. ചിത്രത്തിനെതിരെ വിമർശനങ്ങളുമായി ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ പേരിൽ നവമാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾ തന്നെ നടക്കുന്നുണ്ട്