“ധ്രുവങ്ങൾ രണ്ട്”- വേറിട്ട കാഴ്ച്ചകളുമായ് ത്രില്ലർ ഷോര്ട്ട്‍ ഫിലിം…

0

സിംഗപ്പൂരിൽ പൂർണമായും ചിത്രീകരിച്ച സൈക്കോളജിക്കൽ ത്രില്ലർ ഷോട്ട് ഫിലിം “ധ്രുവങ്ങൾ രണ്ട് ” ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. നവാഗതനായ സെബാസ്റ്റ്യൻ ലൂയിസ് ആണ് ഇതിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്നത് പുതുമുഖമായ അജേഷ് കാവലൻ ആണ്.

ടെലിവിഷൻ അവതാരകൻ ( ഏഷ്യാനെറ്റ് ), തീയേറ്റർ ഡ്രാമ ആര്ടിസ്റ് , നടൻ ( ഗ്രഹണം മലയാളം ഫീച്ചർ ഫിലിം , ഒരു പുതു നിറം മ്യൂസിക്കൽ ആൽബം, സിംഗപ്പൂര്‍ ഫ്ലയിങ് ഷോർട് ഫിലിം ഫെയിം ) എന്നിവയിലൂടെ സിംഗപ്പൂരിലെ പ്രേക്ഷകർക്കിടയിൽ വളരെ അധികം സുപരിചിതനും, സിംഗപ്പൂര്‍ കലാ വേദികളിൽ നിറ സാനിധ്യവും ആയ ജിബു ജോർജ് ഇതിൽ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിൽ എത്തുന്നു.

ഷോട്ട് ഫിലിമിലൂടെയും നാടക വേദികളിലൂടെയും സിംഗപ്പൂരിൽ സുപരിചിതനായ ബിനൂപ് നായർ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വന്ദന, ശ്രീലിജി ശ്രീധരൻ, ചിത്ര മുരളി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് നബു ഉസ്മാനാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് വിഷ്ണു പ്രസാദ്. സൗണ്ട് എഡിറ്റിംഗ്, മിക്സിങ് മണികണ്ഠൻ എസ് .

ഉണ്ണികൃഷ്ണൻ മണിഭൂഷൺ, ശ്രീകാന്ത് എം നായർ , വിഷ്ണുപ്രിയ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

എ കെ നിധീഷ് , ശ്രീകാന്ത് എം നായർ, ജയറാം നായർ, രാജ് വിമൽ ദേവ്, ഉണ്ണികൃഷ്ണൻ മണിഭൂഷൺ, ദേവിക ശിവൻ തുടങ്ങിയവർ അണിയറ പ്രവർത്തനങ്ങൾക്കായി സഹായങ്ങൾ ചെയ്തിട്ടുണ്ട്.

ലൈറ്റ്സ് : ശ്രീകാന്ത് ഗുമ്മ
വി എഫ് എക്സ് : വാജിദ് കണ്ടത്തിൽ
പോസ്റ്റർ ആൻഡ് ടൈറ്റിൽ ഡിസൈൻ : കൃഷ്ണപ്രസാദ്‌ കെ വി
മേക്കപ്പ് : പല്ലവിന്ദെർ പാലി
ത്രിൽസ്‌ : ജിമ്മി ലോ
ഡബ്ബിങ് റെക്കോർഡിങ് : നിതിൻ എബ്രഹാം

പതിഞ്ഞ താളത്തിൽ തുടങ്ങി പ്രതീക്ഷിക്കാനാവാത്ത ഒരു ക്ലൈമാക്സിലൂടെ മികച്ചൊരു സിനിമ അനുഭവം സമ്മാനിക്കുന്നതിൽ ഇതിന്റെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

“ധ്രുവങ്ങൾ രണ്ട് ” കാണാൻ ഉള്ള യൂട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.