‘കഫാലത്’ പ്രേക്ഷക ശ്രദ്ധ നേടുന്നു

0

കൂക്കൻ ക്രിയേഷൻസിന്റെ ബാനറിൽ ജെറോം ഇടമന്റെ കഥയ്ക്ക് അനിഴം അജി തിരക്കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹൃസ്വ ചലച്ചിത്രം ‘കഫാലത്’ പ്രേക്ഷക ശ്രദ്ധ നേടുന്നു.

കോവിഡ് പശ്ചാത്തലത്തിൽ പറയുന്ന കഥ ആണെങ്കിലും ഏത് സാഹചര്യത്തിലും മൂല്യമുള്ള ഇതിവൃത്തമാണ് കഫാലത്തിനെ വേറിട്ട കാഴ്ചയാക്കി മാറ്റുന്നത്. സഹജീവികളോടുള്ള സ്നേഹവും സഹകരണവും നഷ്ടപ്പെടുന്ന വർത്തമാന കാലത്ത് പരിമിതമായ സൗകര്യങ്ങളിലും മാനവികത ഉയർത്തിപിടിക്കയും കഴിയുന്ന സഹായം അർഹിക്കുന്നവർക്ക് നൽകുകയും ചെയ്യുന്ന ഗ്രിഗറി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ വികസിക്കുന്ന ‘കഫാലത്ത്’ സാമൂഹ്യ സേവനം ചെയ്യുന്നവരുടെ മനസ്സിനെ നെഗറ്റീവ് ആയി നോക്കി കാണുന്ന ദോഷൈക ദൃക്കുകളെയും, എന്നാൽ സ്വയം അനുഭവങ്ങൾ വരുമ്പോൾ തെറ്റ് മനസ്സിലാക്കയും ചെയ്യുന്ന അവസ്ഥാന്തരം മനോഹരമായി വരച്ചു കാട്ടാൻ കഴിഞ്ഞ ഈ ചിത്രം ഇതിനോടകം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇടം നേടിക്കഴിഞ്ഞു.

ജെറോം എടമൺ, വിൽ‌സൺ ചമ്പക്കുളം,അനീഷ് ഗോപാലകൃഷ്ണൻ, ഷാജി. EJ, ടിന്റു ജോസഫ്, സിന്ധു സുരേഷ്, ഷീബ ജോസഫ്, ബിനോയ്‌ വർഗീസ്, സാം മാത്യു, മാസ്റ്റർ ബെന്നറ്റ് ബിജോയ്‌, ബേബി അമൃതേന്ദു എന്നിവരാണ് അഭിനേതാക്കൾ. BGM ചിട്ടപ്പെടുത്തിയത് ഷൈജു മുകുന്ദൻ ആണ്.