റിയോ ഇന്ന് ഉണരും ;ഒളിമ്പിക്‌സിന് ഇന്ന് ദീപം തെളിയും

0

206 രാജ്യങ്ങളിലെ‍, 11239 കായിക താരങ്ങളും, എണ്ണിയാല്‍ ഒടുങ്ങാത്ത ആരാധകരുമായി ഒളിമ്പിക്‌സിന് ഇന്ന് ദീപം തെളിയും.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലു മണിക്കാണ് റിയോ ഒളിംപിക്‌സിന്റെ ഉദ്ഘാടനം.

ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായിരിക്കും മാരക്കാനയിലെ ഉദ്ഘാടന ചടങ്ങുകള്‍. പതിവ് ഒളിമ്പിക്‌സുകള്‍ പോലെ വിസ്മയ കാഴ്ചകളാണ് റിയോയും ലോകത്തിനായി ഒരുക്കിയിരിക്കുന്നത് . ലോകത്തെ ഒന്നായി സ്വീകരിക്കാന്‍ സാംബാ താളമൊരുക്കി പെലൈയുടെ നാട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു.

പതിനാറ് ദിവസമാണ് റിയോയില്‍ കായികോര്‍ജത്തിന്റെ കാഹളം മുഴങ്ങുന്നത് . ഭൂരിഭാഗം കായിക താരങ്ങളും ഒളിമ്പിക് വില്ലേജിലെത്തി കഴിഞ്ഞു.വില്ലേജിലെ വിവിധ മുറികളില്‍ താമസം തുടങ്ങിയ ഇന്ത്യക്കാരെല്ലാം ഇന്നലെ ഒന്നിച്ച് ഒരു വേദിയില്‍ അണിനിരന്നിരുന്നു.ഇന്ന് ദീപം തെളിയുന്നതോടെ റിയോയിലേക്ക് ലോകം ഒന്നായി ചുരുങ്ങുകയാണ് .എത്ര മെഡലുകള്‍ ആര്‍ക്കൊക്കെ ,ആരുടെയൊക്കെ റെക്കോര്‍ഡ്‌ ആണ് തകര്‍ക്കപെടുന്നത്, എന്തൊക്കെ പുതുചരിത്രങ്ങളാകും എഴുതപെടുന്നത് .എല്ലാം കാത്തിരുന്നു കാണാം .