സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ലക്ഷ്വറി സ്യൂട്ടില്‍ കയറാന്‍ ഇടിയോടിടി; സൗകര്യങ്ങള്‍ എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന രീതിയില്‍

0

ഒരു വിമാനത്തില്‍ കയറാന്‍ പണക്കാരുടെ ഇടിയെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എ 380 ഫസ്റ്റ്ക്ലാസ് സ്യൂട്ടിനു വേണ്ടിയാണ് ഈ ഇടി. എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ഒരര്‍ഥത്തില്‍ എമിറേറ്റ്സിനെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തോല്‍പ്പിച്ചു എന്ന് തന്നെ പറയാം.ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടല്‍മുറിക്ക് സമാനമായ വിമാന സ്യൂട്ടാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേത്.

ഇത്തരത്തിലുള്ള സ്യൂട്ടുകള്‍ മൊത്തത്തില്‍ നിയന്ത്രിക്കുന്ന ഒരു ടാബ്ലറ്റിനാലാണ്. ഇതിലെ ലൈറ്റുകള്‍, ടിവി പൊസിഷന്‍, മൂവീസ് , സീറ്റ് തുടങ്ങിയവയെല്ലാം ഈ ടാബ്ലറ്റിനാലാണ് നിയന്ത്രിക്കപ്പെടുന്നത്. അപ്പര്‍ഡെക്കില്‍  ഇത്തരം ആറ് ഫൈവ്സ്റ്റാര്‍ സ്യൂട്ടുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.  എയര്‍ഫോഴ്സ് വണ്ണിന്റെ ബെഡ്റൂമുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഇതിലുള്ളത്. ആകാശത്ത് ലഭ്യമായ ഏറ്റവും മികച്ച ഫൈവ്സ്റ്റാര്‍ ലക്ഷ്വറി തന്നെയാണ് ഇതെന്നതില്‍  സംശയമില്ല എന്നാണു വിദഗ്ധര്‍ പറയുന്നത്.