സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് 16000 രൂപ മാത്രം

0

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് പുതിയ ഓഫറുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.സാധാരണയായി വന്‍തുക ഈടാക്കുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ വര്‍ഷം മുതലാണ്‌ ആദ്യമായി 20000-ത്തില്‍ താഴെയുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ കൊച്ചിയിലേക്ക് നല്‍കുന്നത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള യാത്രയ്ക്കാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .ഓഗസ്റ്റ്‌ 20 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക .

സില്‍ക്ക് എയറില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് ഏറ്റെടുത്തശേഷമാണു കൂടുതല്‍ ഓഫറുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.അടുത്ത വര്‍ഷംവരെ സില്‍ക്ക് എയര്‍ വിമാനങ്ങള്‍ തന്നെയായിരിക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്നത് .30 കി.ഗ്രാം ബാഗേജ് , ഭക്ഷണം , എന്റര്‍ടെയിന്‍മെന്‍റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഓഫര്‍ എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ലാഭകരമാകും .