മൂക്കിൽ പല്ല് മുളച്ചു..!; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

1

ന്യൂയോർക്ക്: മൂക്കിൽ പല്ലു മുളയ്ക്കുന്ന കാലം എന്നത് ഇനി അതിശയോക്തിയല്ല. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കിൽ എത്തിയപ്പോഴാണ് 11 മില്ലിമീറ്റർ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളർന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. വർഷങ്ങളായി വലതു മൂക്കിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ടിയിരുന്ന മുപ്പത്തെട്ടുകാരന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.

‘എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടർമാർ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്കോപ്പിയിലൂടെയാണ് ഡോക്ടർമാരായ സാഗർ ഖന്ന, മൈക്കൽ ടേണർ എന്നിവർ ശസ്ത്രക്രിയ നടത്തിയത്. അത്യപൂർവമായ ഈ കേസിന്റെ വിശദാംശങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.