‘ജനഗണമന’ വായിച്ച് അമേരിക്കന്‍ സൈന്യം; വൈറലായി വീഡിയോ

0

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ജനഗണമന വായിച്ച് അമേരിക്കന്‍ സൈന്യം. സമൂഹ മാധ്യമങ്ങള്‍ വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വന്‍ പ്രചാരമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. യുദ്ധഭ്യാസ് എന്ന പേരുള്ള സംയുക്ത സൈനികാഭ്യാസം വാഷിങ്ടണിലാണ് സംഘടിപ്പിച്ചത്. സമാപന ദിവസമായ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്‌ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരസൂചകമായി നേരത്തെ ഇരു സൈന്യങ്ങളും പാട്ടുപാടി നൃത്തം ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ബദ്‌ലുറാം കാ ബാദന്‍ എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്.